- April 13, 2023
- -
വാസ്തു പ്രകാരം തുളസിത്തറ വീടിന്റെ ഏതു ദിശയിൽ വരണം
വാസ്തുദോഷങ്ങൾ കുറയ്ക്കാൻ വീട്ടിൽ ഒരു തുളസി ചെടി നടുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. തുളസിത്തറ പണിയും മുൻപ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാൻ ഒരു വാസ്തുവിദ്യാ വിദഗ്ധൻറെ നിര്തെഷം സ്വീകരിക്കുന്നത് നല്ലതാണു. തെറ്റായ സ്ഥാനത്തു തുളസിത്തറ വീടിനു ദോഷമാണ്.
തുളസിത്തറയിൽ നാടാണ് കൃഷ്ണതുളസിയാണ് നല്ലതു. തുളസിയില തട്ടി വരുന്ന കാറ്റിൽ ധാരാളം പ്രാണോർജ്ജമുള്ളതിനാൽ അത് വീടിനുള്ളിലേക്ക് വരും വിധമാണ് തുളസിത്തറ പണിയേണ്ടത്. തുളസിയുടെ ഇലകളും പൂക്കളും രാവിലെ മാത്രം നുള്ളിയെടുക്കുക. സൂര്യാസ്തമയ ശേഷം ഇവ നുള്ളിയെടുക്കരുത്.
ആദ്യകാലങ്ങളിൽ നാലുകെട്ട് വീടുകളിൽ തുളസിത്തറ നടുമുറ്റത്തിനകത്തു മധ്യത്തിൽനിന്നും കുറച്ചു വടക്കു കിഴക്കേ ഭാഗത്തേക്ക് നീക്കിയാണ് സ്ഥാപിക്കാറ്. എന്നാൽ ഇന്നത്തെ വീടുകളിൽ തുളസിത്തറക്ക് സ്ഥാനം കല്പിക്കുമ്പോൾ കിഴക്കുവശത്തു മധ്യഭാഗത്തായോ അല്ലെങ്കിൽ വടക്കുവശത്തു മധ്യഭാഗത്തായോ സ്ഥാനം കൊടുക്കുന്നത് ശാസ്ത്രനുയോജ്യമാണ്. തുളസിത്തറയുടെ ഉയരം വീടിൻറെ തറയുടെ ഉയരത്തേക്കാൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
- 1083
- 0