- October 27, 2023
- -
വാഷ് ബേസിൻ കൃത്യമായി പ്ലാൻ ചെയ്യാം അബദ്ധങ്ങൾ ഒഴിവാക്കാം
ഇന്റീരിയറിൽ ഷോ കാണിക്കാനുള്ള ഒരു ഏരിയ ആയി മാറിയിരിക്കുകയാണ് വാഷ് ഏരിയയും വാഷ് ബേസിനും. ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ് ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ് ബേസിനുകൾ ഇന്ന് കൌണ്ടർ ടോപ് മോഡലിലേക്കു ചുവര് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രേമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിന് മേലെ കൌണ്ടർടോപ് കൌണ്ടർബിലോ വാഷ് ബസിനുകൾ ഫിറ്റ് ചെയ്യുകയാണ് പതിവ്. കുറഞ്ഞത് ഒരു മീറ്റർ നീളവും 60 സെ.മീ വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബിലാണ് വാഷ്‌ബേസിൻ ഉറപ്പിക്കേണ്ടത്. പുറത്തേക്കു വെള്ളം തെറിച്ചു വരാത്ത കൗണ്ടർ ടോപ് വാഷ്‌ബേസിനുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.
വാഷ് ബേസനുകളുടെ വശങ്ങളിലുള്ള സ്വിച്ചുകൾ ഇടതുവശത്താണ് സൗകര്യാർഥം സജീകരിക്കേണ്ടത്. ടൂത്ത് ബ്രഷ്, പേസ്റ്റ്, യൂട്ടിലിറ്റി സ്റ്റാണ്ടുകളും നാപ്കിൻ ഹോൾഡർ ഇവയെല്ലാം വാൾ ഹാങ്ങാറായോ ചെറിയ കബോർഡിലോ ഉറപ്പിക്കാം. വാഷ് ബേസിനുകൾ ഉപയോഗവും സൗകര്യവും കണക്കാക്കി ബാത്റൂമുകൾ തുറന്നു കയറുന്ന കതകിനടുത്തായിത്തന്നെ പ്ലാൻ ചെയ്യണം. ഒരു ബാത്‌റൂമിൽ സാധരണ ഏറ്റവും കൂടുതൽ പ്രാവശ്യം ഉപയോഗിക്കുന്ന സ്ഥലവും വാഷ് ബേസിൻ ഏരിയ ആണ്. ബാത്റൂമുകളുടെ നീളവും വീതിയും കണക്കിലെടുത്തു ചെറിയ വാഷ് ബസിനുകൾ മുതൽ കൗണ്ടർ ടോപ്പ് വരെ ഉപയോഗിക്കാം.
അടുക്കളയിലും വർക്ക് ഏരിയയിലും അത്യാവശ്യം വേണ്ട സിങ്കുകൾ സ്റ്റൈൻലെസ്സ് സ്റ്റീലിലാണ് നിർമ്മിക്കുന്നത്. ഡബിൾ ബൗൾ, സിംഗിൾ ബൗൾ, വിത്ത് പ്ലാറ്റഫോം, വിതൗട്ട് പ്ലാറ്റഫോം മോഡലുകളിലും 16 ഇഞ്ച് സ്‌ക്വയർ ചതുരം, 7 ഇഞ്ച്, 8 ഇഞ്ച്, 9 ഇഞ്ച്, തുടങ്ങിയ ഡെപ്തിലും ലഭ്യമാണ്. ഉപയോഗ ത്രികോണത്തിന് (അടുപ്പ്, സിങ്ക്, ഫ്രിഡ്ജ്) അടുക്കളയുടെ രൂപരേഖയിൽ ഏറെ പ്രാധാന്യമുള്ളതുകൊണ്ട് സിങ്കിൻറെ സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നു.
എന്തെല്ലാം ശ്രദ്ധിക്കാം
രൂപകൽപ്പനയിൽ ഡൈനിങ്ങ് ഹാളിൽ നിന്നും തെല്ലുമാറി കോർണറിലോ നേരിട്ട് കാണാനാവാത്ത ഒതുങ്ങിയ സ്ഥലത്തോ വാഷ് ബേസിന്റെ സ്ഥാനം നൽകുക.
പെഡസ്റ്റൽ ടൈപ്പ്, കൌണ്ടർ ബിലോ കൗണ്ടർ ടോപ് തുടങ്ങിയ മോഡലുകളിൽ ഏതു വേണമെന്ന് തീരുമാനിക്കുക.
അടുക്കളയിൽ സിങ്കിൻറെ സ്ഥാനം അടുപ്പിൽ നിന്നും ഫ്രിഡ്ജിൽ നിന്നും സൗകര്യപ്രദമായ അകാലത്തിലാക്കാൻ ശ്രദ്ധിക്കുക.
- 300
- 0