housing loan kerala

വീട് പണി ലോൺ എടുക്കുമ്പോൾ അറിയേണ്ടതെല്ലാം

വീട് പണിയുമ്പോൾ ലോൺ എടുക്കുന്നത് സർവ സാധാരണയാണ്. ലോൺ എടുക്കുന്നതിനെ പറ്റി പലർക്കും പല അഭിപ്രായമായിരിക്കും. നല്ലതാണ്, ദുരിതമാണ്, കുഴപ്പമില്ല എന്നിങ്ങനെയുള്ള പല അഭിപ്രായങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ ലോൺ എടുക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ വളരെ സുഖമായി ലോണിനെ കൈകാര്യം ചെയ്യാൻ സാധിക്കും.

1. നിങ്ങൾ ലോൺ എടുക്കുമ്പോൾ നിങ്ങളുടെ തിരിച്ചടവ് ശേഷി അനുസരിച്ചു പരമാവധി ലോൺ എടുക്കുക. അത്രയും തുക നിങ്ങള്ക്ക് ആവശ്യമില്ലെങ്കിലും കുഴപ്പമില്ല. ആ തുകയിൽ വീട് പണി പൂർത്തിയാക്കണം. അത് ലഭിച്ചു കഴിഞ്ഞാൽ ആ തുകയിൽ ലോൺ let’s end ചെയ്യാം. ആ തുകയിൽ monthly EMI കാല്കുലേറ്റ് ചെയ്യാം.

2. ആറ് മാസം കാലാവധി ബാങ്ക് നിങ്ങള്ക്ക് നൽകും. അതു വരെ ഉള്ള തുക അനുസരിച്ചു പലിശ അടച്ചു പോകണം. ആറ് മാസം മുതൽ മുതലും ചേർത്ത് അടക്കേണ്ടി വരും. ഈ ആറു മാസം കൊണ്ട് വീടുപണി പൂർത്തിയാക്കാൻ പരമാവധി ശ്രദ്ധിക്കുക.

3. ലോൺ എടുത്തു കഴിഞ്ഞാൽ പിന്നെ വേറെ വലിയ തുക കടം വാങ്ങരുത്. അവിടെയാണ് പലരും പെട്ട് പോകുന്നത്. ലോൺ എടുക്കുമ്പോൾ കൂടുതൽ തുകയ്ക്ക് എടുത്താൽ ആ തുകയിൽ തന്നെ വീട് പണി തീർക്കാൻ സാധിക്കും. പിന്നെ നിങ്ങളുടെ കയ്യിൽ അധികം വരുമാനം വരുന്നതിനനുസരിച് ബാങ്കിൽ അടച്ചു പ്രിൻസിപ്പൽ തുക കുറക്കാൻ സാധിക്കും.

4. ഒരിക്കലും ലോൺ തുക EMI അടവ് മുടക്കം വരാതെ നോക്കുക. മുടക്കം വന്നാൽ പിനീട് നിങ്ങൾ അടക്കുമ്പോൾ കൂടുതൽ പൈസയും പലിശയിലേക്കാണ് പോകുക. അപ്പോൾ മുതലിൽ കുറവ് വരുന്നില്ല.
ലോൺ തുക ഒരു മാസം മുടക്കം വരുത്തിയാൽ ആ രണ്ടാം മാസം അടവ് 2 EMI ഒരുമിച്ചും 1 മാസത്തെ പലിശയും അതിന്റെ കൂട്ട് പലിശയും ഒരുമിച്ചു അടക്കേണ്ടി വരും. ചിലപ്പോൾ അത് നമ്മളെകൊണ്ട് കഴിയ്യാതെ വന്നാൽ മുടക്കം കൂടി കൂടി പോകും. തുക അപ്പോൾ ഇരട്ടിയായി കേറി പോകും.

5. നിങ്ങൾ ലോൺ എടുത്തു കഴിഞ്ഞാൽ ഓരോ മാസവും അടക്കുന്ന തുകയിൽകൂടി അധികം തുക പ്രിൻസിപ്പൽ ചെയ്‌താൽ പലിശ കുറഞ്ഞു വരും. അങ്ങനെ ആയാൽ ലോൺ പെട്ടന്ന് അടഞ്ഞു തീരും.

  • 773
  • 0