bedroom interior design kerala

കിടപ്പു മുറിയുടെ ഭംഗി

കട്ടിലിന്റെ ഹെഡ് ബോർഡിൽ ഇഷ്ട്ട ചിത്രങ്ങൾ നൽകാം.
കുറച്ചു നാളുകളായി ഹെഡ് ബോർഡുകൾ ഇന്റീരിയറിൻറെ ഭംഗിയിൽ പങ്കു വഹിക്കാൻ തുടങ്ങിയിട്ടുതുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ കട്ടിലിന്റെ ഹെഡ് ബോർഡിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഹെഡ് ബോർഡ് മോടിപിടിപ്പിക്കുന്നതിലൂറെ ഭംഗി മാത്രമല്ല പ്രയോജനവും ഉണ്ട്. ചാരിയിരിക്കുമ്പോൾ കൂടുതൽ സുഖപ്രദമാകാൻ ഇവ സഹായിക്കും.

ലെതർ

ഹെഡ് ബോർഡ് പാനലിലെ ഏറ്റവും പുതിയ ട്രെൻഡ് ലെതർ ആണ്. ഇപ്പോൾ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്നതും ലെതർ ആണ്. കിടപ്പുമുറിയിൽ വെള്ളയോ മറ്റേതെങ്കിലും നിറമോ നൽകി അധികം അലങ്കാരങ്ങളൊന്നുമില്ലാതെ ഹെഡ് ബോർഡിന് ലെതർ പാനലിങ് മാത്രം നൽകിയാൽ കാണാൻ ക്ലാസ് ലുക്ക് ഉണ്ടാകും.
ബട്ടൺ വർക്ക് പോലെ പലതരം തയ്യലുകളിലൂടെ ലെതർ പാനലിങ് കൂടുതൽ ഭംഗിയാക്കാം. ആർട്ടിഫിഷ്യൽ ലെതർ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ പിയു ലെതറിന് അഴുക്കു പറ്റിയാലും അത് ക്ലീൻ ചെയ്യാൻ നമുക്ക് പാട്ടും. ഒറിജിനൽ ലെതറിന് വിലയും കൂടും പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്.

bedroom interior design kerala

ഫാബ്രിക്

ഹെഡ് ബോർഡിൽ കൂടുതലായും ഉപയോഗിക്കുന്ന മറ്റൊരു മെറ്റീരിയൽ ആണ് ഫാബ്രിക്. ഏതു തരാം ഫാബ്രിക്കും പാനലിംഗിന് ഉപയോഗിക്കാം. ഫാബ്രിക് + ലെതർ, ഫാബ്രിക് + മെറ്റൽ എന്നിങ്ങനെ ഏതു കോമ്പിനേഷനും നൽകി വരാറുണ്ട്. ഫാബ്രിക് ഭംഗി തരുന്നതിനോടൊപ്പം ഇരുപ്പ് സുഗമമാക്കുക എന്നതും കൂടിയാണ് ഇതിൻറെ ഒരു ഗുണം. ഇന്റീരിയറിൽ തീമിനനുസരിച്ചാണ് ഫാബ്രിക്കിന്റെ നിറവും ഡിസൈനും പാറ്റെർണും തീരുമാനിക്കാൻ. ഫാബ്രിക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം അത് അഴിച്ചു കഴുകാൻ പറ്റുന്ന രീതിയിൽ നൽകുക എന്നതാണ്. ഹെഡ് ബോർഡിൽ ഫാബ്രിക് ഉപയോഗിക്കുമ്പോൾ അത് മുഷിയാനുള്ള സാധ്യത കൂടുതലാണ്.

ഇഷ്ട്ട ചിത്രങ്ങൾ

ഹെഡ്ബോർഡിൽ ഇഷ്ടചിത്രങ്ങൾ നൽകുന്നത് പുറം രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്കും ഇപ്പോൾ കടന്നു കൂടിയിട്ടുണ്ട്. നമുക്ക് ഇഷ്ട്ടപെട്ട ഏതു ചിത്രവും നൽകാം.

  • 695
  • 0