- March 25, 2022
- -
പ്രിന്റഡ് ടൈൽ ആരാധകരേറുന്നു!
ഇന്ന് പ്രിന്റഡ് ടൈലുകൾ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. മൊറോക്കൻ ടൈലുകൾ എന്നറിയപ്പെടുന്ന ടൈലുകളാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു.
ആത്തം ടൈലിന്റെ അതെ ഭംഗി തന്നെ മൊറോക്കൻ ടൈലിനും കിട്ടുന്നു എന്നുള്ളതാണ് മൊറോക്കൻ ടൈലിന്റെ പ്രത്യേകതയായി ചൂണ്ടികാണിക്കാവുന്നത്. തറയിൽ മാത്രമല്ല ചുവരിലും ഇത് ഉപയോഗിക്കാവുന്നതാണ്. ആത്തം ടൈലിനു വില കുറവാണു എന്നാൽ മൊറോക്കൻ ടൈലിനു വില കൂടും. സിമന്റ് ഫിനിഷിലുള്ള പ്രിന്റഡ് കോൺക്രീറ്റ് ടൈലിനും ഇന്ന് ആരാധകരേറെയാണ്. ഇത് മുംബൈലാണ് നിർമ്മിക്കുന്നത്. ഇതിനു ഡീലര്മാരില്ലാത്തതിനാൽ നമ്മൾ നേരിട്ട് പോയി വാങ്ങേണ്ടി വരും.
ട്രഡീഷണൽ, എത്തിനിക് തീം പിന്തുടരുന്ന ഇന്റീരിയറിനു മൊറോക്കൻ ടൈൽ വളരെ നല്ലതാണ്. കോൺടെംപോററി സ്റ്റൈലിലുള്ള വീടുകളിലും ഇന്ന് ഇത്തരം ടൈലുകൾ ഉപയോഗിക്കുന്നുണ്ട്. ട്രഡീഷണൽ വീടുകളിലാകുമ്പോൾ നമുക് എല്ലാ മുറികളിലും പ്രിന്റഡ് ടൈൽ ഉപയോഗിക്കാം. എന്നാൽ ആധുനിക ശൈലിയിലുള്ള വീടുകളിൽ പ്രെദ്ദേഗം ഹൈലൈറ് ചെയ്യേണ്ട ഭാഗത്തു മാത്രം ഈ ടൈൽ ഉപയോഗിക്കുന്നതാകും നല്ലത്.
വീട് മുഴുവനായും ഈ ടൈൽ ഇടുമ്പോൾ സ്രെധിക്കേണ്ട ഒന്നാണ് ഇളം നിറത്തിലുള്ള പെയിന്റ് തിരഞ്ഞെടുക്കാൻ ശ്രേധിക്കണം കൂടാതെ ലളിതമായ ഡിസൈനുകളും വേണം കൊടുക്കാനായിട്ടു.
20 x 20 cm , 25 x 25 cm, 30 x 30 cm , 60 x 60 cm എന്നീ വലുപ്പത്തിലും വിവിധ നിറത്തിലും ഇവ ലഭ്യമാണ്. ഇതിന്റെ പാറ്റേൺ അനുസരിച്ചാണ് വില വരുന്നത്. 250 – 500 രൂപ വരെ ഇതിനു വില വരുന്നുണ്ട്. ചില പാറ്റേർണിന് പീസിനാണ് വില. അത് 150 – 200 വരെ പീസിന് വില വരും.
- 1142
- 0