വീട് പണിയിൽ ഏറ്റവും കൂടുതൽ പൈസ പോകുന്നത് മരപ്പണിയിലാണ്. സാധാരണക്കാർക്ക് ഇത് പലപ്പോഴും താങ്ങാനാവാറില്ല. അങ്ങനെ മരം കൊണ്ടുള്ള വാതിലുകൾക്കും ജനാലകൾക്കും പകരം സ്റ്റീൽ, അലുമിനിയം, upvc തുടങ്ങി മെറ്റീരിയലുകളിൽ കുറഞ്ഞ പണിക്കൂലിയിൽ വാതിലുകളും ജനാലകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

സ്റ്റീൽ ഡോർ
തേക്കിന്റെ ഡോറുകൾക്കു നാൽപ്പതിനായിരം വരുന്നിടത്തു സ്റ്റീൽ ഡോറുകൾ ഇരുപത്തിനായിരത്തിൽ ഒതുങ്ങും. സുരക്ഷിതത്വവും ഉറപ്പുമാണ് സ്റ്റീൽ ഡോറുകൾ ഇന്ന് എല്ലാവരും തിരഞ്ഞെടുക്കാൻ കാരണം. ഒരു പൂട്ടിൽ തന്നെ നാലിൽ കൂടുതൽ ലോക്കുകളാണ് വീഴുന്നത്. തടി വാതിലിനേക്കാൾ ഉറപ്പും ഭംഗിയും ഇവയ്ക്കുണ്ട്. ചിതൽ പോലെയുള്ള ഭീക്ഷണിയും സ്റ്റീൽ ഡോറിൽ വരുന്നില്ല.

പിവിസി ഡോർ
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വിപണി കീഴടക്കിയതാന് പിവിസി ഡോർ, വീടുകളുടെ സങ്കല്പങ്ങൾ ഫാൻസി ആയതോടെ വ്യത്യസ്തമായ കളറുകളിൽ ലഭ്യമാകുന്ന പിവിസി ഡോർ വിപണിയിൽ ഇടം നേടി. ഫുൾ ഗ്ലാസ് ഡോർ ആയും പകുതി മാത്രം ചിത്രപ്പണികളോട് കൂടിയ വാതിലുകളും വിവിധ നിറങ്ങളിൽ ഇന്ന് ലഭ്യമാണ്.
ബാത്റൂമുകൾക്ക് ഏറ്റവും അനുയോജ്യം പിവിസി ഡോർ ആണ്. ഇപ്പോൾ ട്രെൻഡ് പ്രിന്റഡ് ഡോറുകളാണ്. കുട്ടികളുടെ റൂമിന് അവർക്കിഷ്ടമുള്ള പ്രിന്റുകൾ ചെയ്യിപ്പിക്കാവുന്നതാണ്.

യൂപിവിസി ഡോർ
ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായതും ഒരിക്കലും തുരുമ്പ് പിടിക്കാത്തതുമായ അൺ പ്ലാസ്റ്റിസൈഡ് പോളിവിനൈൽ ക്ലോറൈഡ് മെറ്റീരിയൽ കൊണ്ടുള്ള വാതിലുകളാണ് ഇവ. ഭാരം കുറവുള്ള ഇത്തരം ഡോറുകൾക്കു കരയും ചെളിയും പിടിക്കാത്ത തിളങ്ങുന്ന പ്രതലമാണുള്ളത്. ഇവ കഴുകി വൃത്തിയാക്കാനും എളുപ്പമാണ്. സ്ലൈഡിങ് ഡോറുകൾക്കു ഏറ്റവും ഉത്തമം യൂപിവിസി ഡോർ ആണ്.

അലുമിനിയം ഡോർ
ഉയർന്ന ഫിനിഷിങ് ആണ് അലുമിനിയം വാതിലുകളുടെ മേന്മ. വീടിനുള്ളിൽ എവിടെ വേണമെങ്കിലും അലുമിനിയം വാതിലുകൾ എളുപ്പത്തിൽ ഘടിപ്പിക്കാവുന്നതാണ്. ഗ്ലാസ് വർക്ക് ചെയ്ത ഫുൾ ഗ്ലാസ് ഡോർ ആണ് ഇപ്പോൾ ട്രെൻഡ്. ഭംഗിയും ഉറപ്പും ചിലവും കുറഞ്ഞ ഈ അലുമിനിയം ഡോറുകൾ വിവിധ നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്.

  • 25
  • 0